ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റി. സംസ്ഥാനത്തെ ചന്ദ്രപൂരിലെ സ്ഥാനാര്‍ത്ഥിയെയാണ് മാറ്റിയത്. നേരത്തേ വിനായക ബാഗ്ഡേയെയാണ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. പിന്നീട് ബാഗ്ഡേയെ നീക്കി ശിവസേനയില്നിന്നെത്തിയ സുരേഷ് ധനോര്‍ക്കറിന് അവസരം നല്‍കുകയായിരുന്നു. കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ ബിജെപിയുടെ ഹന്സ്രാജ് ആഹിറാണ് ഇവിടെ എതിര് സ്ഥാനാര്‍ഥി.
ചന്ദ്രപുര്‍ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടിപ്പിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്റെ ഒരു ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ മാറ്റിയത്. പാര്‍ട്ടിയിലെ ആരും താന്‍ പറയുന്നതു കേള്‍ക്കുന്നില്ലെന്നും ഇതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും ചന്ദ്രപൂരില്നിന്നു ബാഗ്ഡേയെ മത്സരിപ്പിക്കരുതെന്ന തന്റെ ആവശ്യം ആരും ചെവിക്കൊള്ളുന്നില്ലെന്നുമായിരുന്നു ഓഡിയോയില്‍ ഉണ്ടായിരുന്നത്. അതേസമയം തന്റെ നിര്‍ദ്ദേശം കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന് അശോക് ചവാന് പറഞ്ഞിരുന്നു.
Post Your Comments