സസ്യങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ഗുണമേന്‍മയുള്ള ജെറ്റ് ഇന്ധനം നിര്‍മ്മിക്കാനുള്ള സംവിധാനവുമായി ചൈനീസ് ശാസ്ത്രജ്ഞന്‍മാര്‍. കൃഷ്യില്‍ നിന്നും മരപ്പണികളില്‍ നിന്നും ലഭിക്കുന്ന അവശിഷ്ടങ്ങളാണ് ഇന്ധനനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇതുവഴി എയര്‍പ്ലെയിനുകളില്‍ നിന്നും റോക്കറ്റുകളില്‍ നിന്നുമുള്ള കാര്‍ബണ്‍ നിര്‍ഗമനം തടയാന്‍ കഴിയും.
സസ്യങ്ങളിലെ കോശഭിത്തികളിലുള്ള വീണ്ടും ഉപയോഗിക്കാനാകുന്നതും സമ്പുഷ്ടവുമായ പോളിമറില്‍ നിന്ന് ഉയര്‍ന്ന സാന്ദ്രതയുള്ള വ്യോമഇന്ധനം ഉണ്ടാക്കാനാകുമെന്നാണ് ഗവേഷണ ജേണലായ ജേലില് പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്. ഈ ജൈവ ഇന്ധനം വളരെ പ്രധാനമാണെന്നും പരമ്പരാഗത വ്യോമയാന ഇന്ധനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ അതിന് സാന്ദ്രത കൂടുതലാണെന്നും ചൈനീസ് ശാസ്ത്ര അക്കാദമിയിലെ ഡാലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ഫിസിക്‌സിലെ ഗവേഷക ശാസ്ത്രജ്ഞനായ ലി നിംഗ് പറയുന്നു.
ഉയര്‍ന്ന സാന്ദ്രതയുള്ള ഏവിയേഷന്‍ ഇന്ധനത്തിന്റെ ഉപയോഗം വഴി ടാങ്കിലെ എണ്ണയുടെ വ്യാപ്തിയില്‍ വ്യത്യാസം വരുത്താതെ വ്യോമയാനങ്ങളുടെ റേഞ്ചും അവ വഹിക്കുന്ന സാധനങ്ങളുടെ അളവും വര്‍ദ്ധിപ്പിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ ജൈവ ഇന്ധനം ഉപയോഗിക്കുന്ന വിമാനങ്ങള്‍ക്ക് അധികം ദൂരം സഞ്ചരിക്കാനും പരമ്പരാഗത വിമാനങ്ങള്‍ വഹിക്കുന്നതിനേക്കാള്‍ അധികം ഭാരം വഹിക്കാനുമാകുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.
Post Your Comments