UAELatest NewsGulf

 VIDEO – യുഎഇയില്‍ കൗതുകമായി ആലിപ്പഴവര്‍ഷം

ജബേല്‍ :   യുഎഇയിലെ ഏറ്റവും ഉയര്‍ന്ന മലനിരകളായ ജബേല്‍ ജയ്സില്‍ ശനിയാഴ്ച ആലിപ്പഴ വര്‍ഷമുണ്ടായി. ഈജിപ്ഷ്യന്‍ സ്വദേശി മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ആലിപ്പഴവര്‍ഷവും ചാറ്റല്‍മഴയും വളരെ കൗതുകകരമാണെന്ന് അദ്ദേഹം പറ‍ഞ്ഞു.

ഇദ്ദേഹത്തിന്‍റെ കുടുംബത്തേയും ഈ മനോഹരമായ കാഴ്ചകാണാനായി അവസരം ഒരുക്കിയതായി ഈജിപ്ത് കാരനായ വ്യക്തി പറയുന്നു. ശെെത്യകാലം അവസാനിക്കുന്നതിന്‍റെ സൂചകമാണ് ആലിപ്പഴ വീഴ്ചയെന്ന് അബുദാബിയിലെ കാലാവസ്ഥാ പഠനകേന്ദ്രം വ്യക്തമാക്കി.

വടക്കന്‍ എമിറ്റ്സിലാണ് എറ്റവുംകൂടുതല്‍ മഴയും മഞ്ഞുവീഴ്ചയും മറ്റും ലഭ്യമാകുന്നത്. ആലിപ്പഴ വര്‍ഷവും, മനോഹരമായ കാലവസ്ഥയും മഴയുമൊക്കെ ആസ്വദിക്കാനായി നിരവധി ആളുകളാണ് ജബേല്‍ മലനിരകളിലടക്കം എത്തിച്ചേരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button