ന്യൂ ഡൽഹി : ബീഹാറിലെ പാട്ന സാഹിബ് മണ്ഡലത്തില്‍ തനിക്ക് പകരം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാനുള്ള ബിജെപി തീരുമാനം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി ബിജെപി എംപിയും നടനുമായ ശത്രുഘ്നന്‍സിന്‍ഹ.
He is a father figure & no one can approve of such a treatment to a father figure. What you & your people have done with me, is still tolerable. I'm able & capable of answering your people back in the same coin. Remember Newton's third law…every action has an equal and
— Shatrughan Sinha (@ShatruganSinha) March 23, 2019
പാര്‍ട്ടി തന്നോട് ചെയ്തതിനൊക്കെ പകരം വീട്ടും. നിങ്ങളും നിങ്ങളുടെ ആളുകളും എന്നോട് ചെയ്തതൊക്കെ ഇപ്പോഴും സഹിക്കാനാവുന്നതാണ്. നിങ്ങളുടെ ആളുകളോട് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള കഴിവും പ്രാപ്തിയും എനിക്കുണ്ട്. ന്യൂട്ടന്റെ മൂന്നാം ചലനനിയമം ഓര്‍ത്തോളൂ…എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാകുമെന്നു അദ്ദേഹം ട്വീറ്റുകളിലൂടെ പറഞ്ഞു.
opposite reaction. And I am capable of paying back…
But having done the same to stalwarts like – to begin with respected, Shri Yashwant Sinha ji, followed by most learned Arun Shourie— Shatrughan Sinha (@ShatruganSinha) March 23, 2019
മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്നൊഴിവാക്കിയതിനെയും സിന്‍ഹ വിമര്‍ശിച്ചു. അദ്വാനിക്ക് പകരം അമിത് ഷാ എന്നത് ഒരുതരത്തിലും യോജിക്കുന്ന ഒന്നല്ലെന്നും പ്രതിപക്ഷത്തെ ആക്രമിക്കുന്നതിന് പകരം സ്വയം തിരുത്താനാണ് ബിജെപി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments