മലപ്പുറം: മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍ മടങ്ങി. പൊലീസ് എത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.മലപ്പുറം കുഴിമണ്ണയിലാണ് ത്താണ് . കുഴിമണ്ണ പുല്ലഞ്ചേരി കോളനിയിലെ കണ്ണന്‍കുട്ടിയുടെ മൃതദേഹമാണ് തര്‍ക്കത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പ്രദേശവാസിയുമായുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത
കണ്ണന്‍കുട്ടി കഴിഞ്ഞദിവസം രാവിലെയാണ് മരിച്ചത്. മൃതദേഹം സംസ്‌കരിക്കാനായി ഉച്ചക്ക് ഒരു മണിയോടെ സമീപപ്രദേശമായ കോട്ടത്തടത്തെത്തിച്ചു. എന്നാല്‍ ഈ ഭൂമി തന്റെ പേരിലാണെന്നും മൃതദേഹം ഇവിടെ മറവ് ചെയ്യാനാവില്ലെന്നും കോട്ടത്തടം സ്വദേശിയായ സാദിഖ് എന്നയാള്‍ അവകാശപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. സംസ്‌കാരം നടത്താതെ പിന്‍വാങ്ങില്ലെന്ന് ബന്ധുക്കള്‍ നിലപാടെടുത്തതോടെ സാദിഖ് പൊലീസിന്റെ സഹായം തേടുകയും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
എന്നാല്‍ അംഗീകരിക്കാന്‍ കണ്ണന്‍കുട്ടിയുടെ ബന്ധുക്കള്‍ തയാറായില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ ഇവിടെയാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തിരുന്നതെന്ന് പുല്ലഞ്ചേരി കോളനിക്കാരും വാദിച്ചു. എന്നാല്‍ ഭൂമിയുടെ അവകാശം വ്യക്തമാക്കുന്ന രേഖകള്‍ ഇവരുടെ പക്കലുണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ മറികടന്ന് മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ കുഴിവെട്ടാന്‍ തുടങ്ങിയതോടെ പൊലീസ് തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിന് കാരണമായി.
സംസ്‌കാരം നടത്താന്‍ സാധിക്കാതെ ഇരുന്നതോടെ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍ മടങ്ങുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ വഴിയരികില്‍ കിടന്ന മൃതദേഹത്തെ പൊലീസ് ഇടപെട്ട് മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കണ്ണന്‍കുട്ടിയുടെ ബന്ധുക്കളായ 19 പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments