ന്യൂഡല്‍ഹി: രാജ്യത്തെ കാവല്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്കുവേണ്ടിയാണെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെന്നും വ്യക്തമാക്കി പ്രിയങ്കാഗാന്ധി. യു.പിയിലെ കരിമ്പ് കര്‍ഷകര്‍ക്ക് 10,000 കോടിരൂപ കുടിശികയായി നല്‍കാനുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ പരാമർശം. കരിമ്പ് കര്‍ഷകരുടെ കുടുംബങ്ങള്‍ രാവും പകലും അധ്വാനിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അവരുടെ കുടിശിക തീര്‍ക്കുകയെന്ന ബാധ്യതപോലും നിറവേറ്റാൻ തയ്യാറാകുന്നില്ല. 10,000 കോടിരൂപ കുടിശികയാണെങ്കില്‍ എത്രവലിയ ദുരിതമാവും കര്‍ഷകര്‍ നേരിടുന്നതെന്നും പ്രിയങ്ക പറയുകയുണ്ടായി.
Post Your Comments