KeralaLatest News

ഓച്ചിറ സംഭവം; സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിപ്പിച്ച ബിന്ദു കൃഷ്ണയ്ക്കെതിരെ നടപടി

കൊല്ലം: കോണ്‍ഗ്രസിന്റെ വനിതാ നേതാവും ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഓച്ചിറ പൊലീസ് പോക്‌സോ കേസെടുത്തു. രാജസ്ഥാന്‍ സ്വദേശിയായ 13 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ വിവാദ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍പോയി മാതാപിതക്കള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇരയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരെ ഷെയര്‍ ചെയ്യരുതെന്ന് നിയമമുണ്ട്. ഇത് ലംഘിച്ചതിനാണ് പോക്‌സോ നിയമപ്രകാരം ഇന്നലെ രാത്രി പത്തുമണിയോടെ ഓച്ചിറ പൊലീസ് കേസെടുത്തത്. പരാതിയെ തുടര്‍ന്ന് ബിന്ദു ഫേസ്ബുക്കില്‍ നിന്ന് തന്റെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ബിന്ദു കൃഷ്ണയുടെ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കൊല്ലം ഓച്ചറയില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button