ഷാര്‍ജ: റെന്‍റ് എ കാര്‍ (വാഹനം വാടകയ്ക്ക് എടുക്കുന്ന സംവിധാനം ) ഓഫീസില്‍ കാര്‍ വാടകയ്ക്ക് എടുക്കാനെത്തിയ യുവതിയുടെ വാട്ട്സാപ്പ് നമ്പറില്‍ ബന്ധപ്പെട്ട് പണത്തിന് മറ്റൊരാളുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച ടാക്സി ജീവനക്കാരനെതിരെ ഷാര്‍ജയിലെ കോടതിയില്‍ കേസ് വാദം കേട്ടു.
സംഭവത്തെക്കുറിച്ച് വാദി ഭാഗം കോടതിയെ ധരിപ്പിച്ചത് ഇങ്ങനെ. ടാക്സി ബുക്ക് ചെയ്യാനെത്തിയ തന്‍റെ വാട്ട്സാപ്പ് നമ്പറില്‍ ജീനവക്കാരന്‍ ബന്ധപ്പെടുകയും തുടക്കത്തില്‍ നല്ല പെരുമാറ്റമായിരുന്ന ഇയാള്‍ പിന്നീട് വാട്ട്സാപ്പിലൂടെ ഇയാള്‍ മറ്റൊരാളുമായി കിടക്ക പങ്കിടാമോ എന്ന് ചോദിക്കുകയും വിവരം വളരെ രഹസ്യമായിരിക്കുമെന്ന് തനിക്ക് സന്ദേശമയക്കുകയും ചെയ്തതായി പരാതിക്കാരി കോടതിയെ ധരിപ്പിച്ചു
യുവാവിന്‍റെ ഇത്തരത്തിലുളള പെരുമാറ്റത്തില്‍ തന്നെ മാനസികമായി തളര്‍ത്തുകയും ഇതിനെ തുടര്‍ന്നാണ് താന്‍ പോലീസില്‍ പരാതിപ്പെട്ടതെന്നും കോടതി വ്യക്തമാക്കി. തെളിവായി യുവാവ് അയച്ച വാട്ട്സാപ്പ് സന്ദേശങ്ങളും യുവതി കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഈ വരുന്ന 31 ന് ഇനി പരിഗണിക്കും
Post Your Comments