ന്യൂ ഡൽഹി : തോക്കുമായി ഡൽഹി മെട്രോ സ്റ്റേഷനിലെത്തിയ യുവാവ് പിടിയില്‍. ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷനില്‍വെച്ച് ലജ്പത്ത് നഗര്‍ സ്വദേശിയായ വിശാല്‍ സിയെ ആണ് പിടികൂടിയത്. പുലര്‍ച്ചെ ആറ് മണിക്കായിരുന്നു സംഭവം. ബാഗ് സ്കാനറിലൂടെ കടത്തിവിട്ടപ്പോൾ തോക്കുണ്ടെന്നു കണ്ടെത്തി. തുടർന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി വിശാലിനെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ആയുധങ്ങളുമായി ഡൽഹി മെട്രോയിലെത്തുന്നത് നിയമവിരുദ്ധമാണ്.
Post Your Comments