തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള എൽഡിഎഫിന്റെ പ്രചാരണ ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനു പ്രത്യേകിച്ച് സിപിഎമ്മിനു ലോക്സഭാ തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. കൂടുതൽ സാധ്യതയുള്ള കേരളത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തന്നെ പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തുന്നത്.
കേരളത്തിലെ 140 നിയമസഭാ മണ്ഡലം കമ്മിറ്റികളിലും നേരിട്ടെത്തി പ്രചാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി ഏകോപിപ്പിക്കും. കമ്മിറ്റി അംഗങ്ങളോട് പ്രവർത്തന റിപ്പോർട്ടുമായെത്താൻ നിർദേശം നൽകിയിരിക്കുനു. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുത്താണ് യോഗങ്ങൾ ചേരുക. വീഴ്ചകളും പോരായ്മകളും മുഖ്യമന്ത്രി വിലയിരുത്തും. സിപിഎം കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നതോടൊപ്പം ഇടതുമുന്നണിയിലെ മറ്റു കക്ഷികളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. പ്രമുഖരെ നേരിട്ട് കാണാനും സമയം കണ്ടെത്തുന്നുണ്ട്.
Post Your Comments