പട്നാ:ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍ ബിഹാറിലെ ബേഗുസരായി മണ്ഡലത്തില്‍ സിപിഐ സ്ഥാനര്‍ഥിയായി കനയ്യകുമാര്‍ മത്സരിക്കും. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം ഇടതുപാര്‍ട്ടികള്‍ കൈക്കൊണ്ടത്.
ബേഗുസരായില്‍ ഇടതുപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്.
പാര്‍ട്ടി പിന്തുണയില്ലാതെ കനയ്യകുമാര്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന സംസ്ഥാനത്തെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായിട്ട് മത്സരിക്കാനായിരുന്നു കനയ്യകുമാര്‍ തീരുമാനിച്ചിരുന്നത്. ഇതിനു ഇടതു പാര്‍ട്ടികളുടെ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ സീറ്റ് വിഭജനത്തില്‍ സിപിഐ, സിപിഎം കക്ഷികളെ പൂര്‍ണമായി തഴഞ്ഞ മഹാസഖ്യം കനയ്യകുമാറിനു സീറ്റ് നിഷേധിച്ചു.
ഇടതുപാര്‍ട്ടികള്‍ക്കു വേരോട്ടമില്ലാത്ത ബിഹാറില്‍ കനയ്യകുമാറിനെ നിര്‍ത്തിയാല്‍ തിരിച്ചടിയാകുമെന്ന കണക്കൂകൂട്ടലിലാണു സീറ്റ് നല്‍കാതിരുന്നത്. കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെ ബേഗുസരായിയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഭൂമിഹാര്‍ സമുദായക്കാരാണ് ഗിരിരാജും കനയ്യയും
നിലവില്‍ ബിജെപി സിറ്റിങ് സീറ്റാണ് ബേഗുസരായി.മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബേഗുസരായില്‍ ആര്‍ജെഡി നേതാവ് തന്‍വീര്‍ ഹസന്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയാകാനാണു സാധ്യത.2014ല്‍ ജെഡിയുവുമായി സഖ്യമുണ്ടാക്കി മല്‍സരിച്ച സിപിഐ ബേഗുസരായില്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്.
Post Your Comments