
ചെന്നൈ : വരുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് തേടില്ലെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷ നുമായ കമലഹാസന്‍ അറിയിച്ചു. കമലഹാസന്‍ മല്‍സരിക്കുമോ എന്നതില്‍ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. താന്‍ മല്‍സരിക്കുമോ എന്നതിന്‍റെ വ്യക്തത പാര്‍ട്ടിയുടെ അവസാനത്തെ സ്ഥാനാര്‍ഥി പട്ടിക വരുന്നതോടെ വെളിവാകുമെന്നും ഇതിനെ ചുറ്റിപ്പറ്റിയുളള അഭ്യൂഹങ്ങള്‍ക്ക് വിരമമാകുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ഇതിനെത്തുടര്‍ന്നാണ് താന്‍ മലല്‍സരിക്കില്ല എന്ന വിവരം അദ്ദേഹം തന്നെ അറിയിച്ചിരിക്കുന്നത്. പക്ഷേ താന്‍ മല്‍സരിക്കില്ലെങ്കിലും തന്‍റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പിന്തുണക്കണമെന്ന് നടന്‍ ജനതയോട് അഭ്യര്‍ഥിച്ചു. 50 ലക്ഷം പേര്‍ക്ക് തൊഴിലും സ്ത്രീകള്‍ക്ക് തുല്യവേതനവും വാഗ്ദാനം നല്‍കിയുള്ള മക്കള്‍ നീതി മയ്യത്തിന്റെ പ്രകടന പത്രിക കമലഹാസന്‍ പുറത്തിറക്കി. കര്‍ഷകര്‍ക്ക നൂറുശതമാനം ലാഭവും പ്രകടനപത്രിക വാഗ്ദാനം ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Post Your Comments