പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് പത്തനംതിട്ട. ഏറെ ദിവസത്തെ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിച്ചു. കെ. സുരേന്ദ്രന്‍ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് പിന്തുണ തേടും.
പത്തനംതിട്ടയില്‍ വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അടുത്ത ദിവസം വിപുലമായ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വൈകീട്ടോടെയാണ് കെ സുരേന്ദ്രനെ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഏറെ സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയായിരുന്നു കെ.സ,ുരേന്ദ്രന്‍. മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രനെ പ്രഖ്യാപിച്ചത്. കേരളത്തില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യ പട്ടികയില്‍ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം വരാത്തത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
Post Your Comments