Life Style

കൊഴുപ്പകറ്റാനും വയര്‍ കുറയ്ക്കാനും മഞ്ഞള്‍ ചായ

ഏറ്റവും ഔഷധ ഗുണങ്ങളുള്ള മഞ്ഞള്‍ ആരോഗ്യത്തിന് ഏറ്റവും ഉത്തമം. കൊഴുപ്പ് ഉരുക്കി കളയുന്നതിനും, ചാടിയ വയര്‍ കുറയ്ക്കുന്നതിന് മഞ്ഞളിന് സാധിക്കുമെന്നാണ് കണ്ടെത്തല്‍. മഞ്ഞളില്‍ വോളറ്റൈല്‍ ഓയിലുകള്‍, പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, ലിനോലെനിക് ആസിഡ്, പ്രൊട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബറുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മഞ്ഞള്‍ ചായ കുടിച്ചാലോ? പല രോഗങ്ങള്‍ക്കും ഇത് ബെസ്റ്റ് ഒറ്റമൂലിയാകും.

അലര്‍ജി തുമ്മല്‍, ചുമ എന്നിവയ്ക്ക് മഞ്ഞള്‍ അത്യുത്തമമാണെന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ അമിതഭാരത്തിനും വയര്‍ കുറക്കാനും മഞ്ഞള്‍ നല്ലതാണ്. പേരില്‍ ‘ചായ’ ഉണ്ടെങ്കിലും ഈ മരുന്നില്‍ ചായപ്പൊടി ഉപയോഗിക്കില്ല.

അല്‍പ്പം മഞ്ഞളും ഇഞ്ചിയും വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചശേഷം ഗ്യാസ് ഓഫ് ചെയ്ത് ചൂടാറാന്‍ വെക്കാം. ഈ വെള്ളം എല്ലാ ദിവസവും കുടിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. ഇഞ്ചിക്ക് പകരം പുതിനയോ, പട്ടയോ ഉപയോഗിക്കാം. മധുരം വേണമെന്നുള്ളവര്‍ക്ക് അല്‍പ്പം തേന്‍ ചേര്‍ത്തും ഈ മരുന്ന് കഴിക്കാം.

ഫാറ്റ് സെല്‍ പ്രോലിഫറേഷന്‍ ഒഴിവാക്കാന്‍ മഞ്ഞളിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി കഴിവ് സഹായിക്കും. ബ്ലഡ് ഷുഗര്‍ ക്രമപ്പെടുത്താനും മഞ്ഞള്‍ സഹായിക്കും. മഞ്ഞളിലെ ‘കുര്‍കുമിന്‍’ എന്ന വസ്തുവാണ് കൊഴുപ്പിനെ അലിയിച്ചു കളയാന്‍ സഹായിക്കുന്നത്.

അതുപോലെ തന്നെ സര്‍ബത്തിലും ഫലൂദയിലും കാണുന്ന ‘കസ് കസ്’ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും പ്രയോജനപ്രദമാണ്. ഇരുമ്ബും മഗ്‌നീഷ്യവും സെലീനിയവും നിരോക്‌സീകാരികള്‍, ഒമേഗ 3 ഫാറ്റിആസിഡുകള്‍, ഉപകാരപ്രദങ്ങളായ മറ്റു ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ആല്‍ഫലിനോളിക് ആസിഡും ഒമേഗ ഫാറ്റി ആസിഡും കസ് കസിലുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ച് കളഞ്ഞ് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ കെയും പ്രോട്ടീനും ധാരാളം ഉള്ളതിനാല്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. അസിഡിറ്റി തടയാനും കസ് കസ് കഴിക്കുന്നത് ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button