മുംബൈ നഗരം കനത്ത വേനല്‍ച്ചൂടിലേക്ക്. വരും ദിവസങ്ങളില്‍ ചൂട് വർധിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ചു ഞായറാഴ്ച ഏറ്റവും കൂടിയ താപനിലയായി 34 ഡിഗ്രിയും കുറഞ്ഞ താപനില 21 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈ ഇനി ചുട്ടുപൊള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിന്റെ ഗതിയിലും മാറ്റം പ്രകടമാകുമെന്ന് നിരീക്ഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞ നീത ശശിധരന്‍ അറിയിച്ചു. ശീതകാലത്തു നിന്ന് വേനൽക്കാലത്തേക്കുള്ള കാലാവസ്ഥയില്‍ സംഭവിക്കുന്ന പരിണാമമാണ് ഈ വ്യതിയാനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Post Your Comments