സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ വയനാട്ടില്‍ ജനവിധി തേടാനെത്തിയതോടെ കേരളത്തിലെ തിരഞ്ഞെടുപ്പിന് ചൂടേറിയിരിക്കുകയാണ്. രാഹുലിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് വയനാട് നാളെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചിരിക്കുകയാണ്. ഡിസിസി പ്രസിഡന്‍റ് ഐ.സി.ബാലകൃഷ്ണനാണ് കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്.
നാളെ പത്ത് മണിക്ക് ഡിസിസി ഓഫീസിലെത്താനാണ് ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധമായ കാര്യങ്ങളാണ് ചര്‍ച്ചയാകുക എന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നേതാക്കള്‍ക്കിടയില്‍ അധ്യക്ഷന്‍റെ ഈ വരവില്‍ അഭിപ്രായ ഐെക്യമുണ്ടാക്കക എന്നതാണ് യോഗത്തിന്‍റെ പരമ പ്രധാനമായ ഉദ്ദ്യേശ്യമെന്നാണ് സൂചന കിട്ടിയിരിക്കുന്നത്.
Post Your Comments