ലിസ്ബന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്‍പത് മാസത്തിന് ശേഷം പോര്‍ച്ചുഗല്‍ ജഴ്‌സിയണിഞ്ഞ മത്സരം സമനിലയില്‍. യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഉക്രൈനാണ് പോര്‍ച്ചുഗലിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. കിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രണ്ട് ഷോട്ടുകള്‍ ഉക്രൈന്‍ ഗോള്‍കീപ്പര്‍ ആന്‍ഡ്രി പ്യാതോവ് തട്ടിയകറ്റി. പോര്‍ച്ചുഗല്‍ 18 തവണയാണ് ഗോള്‍വലയ്ക്ക് നേരെ ലക്ഷ്യമിട്ടത്.
യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്നും പ്രമുഖ ടീമുകള്‍ക്ക് മത്സരമുണ്ട്. മുന്‍ ചാമ്പ്യന്‍മാരായ സ്പെയ്‌നും ഇറ്റലിയും ഗ്രീസും ഇന്നിറങ്ങും. ഇറ്റലി, ഫിന്‍ലന്‍ഡിനെയും സ്പെയ്ന്‍, നോര്‍വേയെയും സ്വീഡന്‍, റുമാനിയയേയും ഗ്രീസ്, ലീചെന്‍സ്റ്റെയ്നെയും നേരിടും. യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്, മോള്‍ഡോവയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഗ്രീസ്മാന്‍, എംബാപെ, ജിറൗഡ്, വരാനെ എന്നിവര്‍ ഫ്രാന്‍സിനായി ഗോള്‍ നേടി.
Final da partida. Portugal começa a fase de apuramento com um empate. O foco passa já para o jogo com a Sérvia e queremos a vitória na segunda-feira! Vamos!#PORUKR | 0-0 | #TodosPortugal #EURO2020 pic.twitter.com/EaI3VMglRM
— Portugal (@selecaoportugal) March 22, 2019
Post Your Comments