യുഎഇ: ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ ഇരകളോട് ന്യൂസിലന്റ് സര്‍ക്കാര്‍ പ്രകടിപ്പിച്ച ആദരവിന് യുഎഇയുടെ നന്ദി പ്രകടനം. ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍യുടെ ചിത്രം ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍തെളിയിച്ചാണ് യുഎഇ നന്ദി അറിയിച്ചത്.
ക്രെസ്റ്റ്ചര്‍ച്ചിലുണ്ടായ ആക്രമണത്തിന്റെ ഇരകളിലൊരാളെ മാറോട് ചേര്‍ത്ത് പിടിക്കുന്ന ജസീന്ത ആര്‍ഡന്റെ ചിത്രമാണ് ഇന്നലെ രാത്രി ബുര്‍ജ് ഖലീഫയില്‍ നന്ദി സൂചകമായി തെളിഞ്ഞത്. ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്താണ് പങ്ക് വെച്ചത്.
മൗനത്തിലാണ്ട് ന്യൂസിലന്റ് മസ്ജിദ് ആക്രമണത്തിലെ രക്തസാക്ഷികളെ ആദരിച്ചിരിക്കുന്നു. പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും ന്യൂസിലന്റിനും നന്ദി. നിങ്ങളുടെ ആത്മാര്‍ഥമായ അനുകമ്പയും പിന്തുണയും ഭീകരാക്രമണത്തില്‍ ഉലഞ്ഞുപോയ ലോകത്തെ 105 കോടി മുസ്ലിംകളുടെയും ആദരവ് നേടിയിരിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്ത്് കുറിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ എത്തിയതും ശിരോവസ്ത്രം ധരിച്ചെത്തിയത് ലോകശ്രദ്ധനെടിയിരുന്നു.
Post Your Comments