താനെ: പ്രണയബന്ധത്തില്‍ എതിരായിരുന്ന കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ തല്ലിക്കൊന്ന് കുറ്റിക്കാട്ടിലെറിഞ്ഞു. മുംബെയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ കസ്റ്റഡിയലെടുത്തു. കല്‍പേഷ് ചൗധരി എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. താനെ ജില്ലയിലുള്ള അംബര്‍നാഥ് സ്വദേശിനിയായ പെണ്‍കുട്ടിയുമായായിരുന്നു ഇയാള്‍ പ്രണയബന്ധത്തിലായിരുന്നത്.
ഈ കാരണത്താല്‍ ഇരുവരുടേയും ബന്ധുക്കള്‍ തെറ്റിയ നിലയിലായിരുന്നു. യുവാവിനെ കണ്ടില്ലെന്ന പരാതിയിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥലത്ത് തന്നെയുളള ഒ രു റോഡിന്റെ സമീപത്തായുളള ഒരു കുറ്റിക്കാട്ടില്‍ നിന്ന് യുവാവിന്റെ മൃതശരീരം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. 3 പേര് ചേര്‍ന്നാണ് കൊലപാതകം നടത്തിയെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
Post Your Comments