Latest NewsIndia

ട്യൂഷന്‍ എടുത്തിരുന്ന കുട്ടികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് അധ്യാപിക; ഒടുവിൽ ഭര്‍ത്താവ് പിടികൂടിയതോടെ പണിപാളി

സ്‌പെഷ്യല്‍ ട്യൂഷനെന്ന പേരിൽ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക പിടിയിലായി. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ അരണൈ എന്ന സ്ഥലത്താണ് സംഭവം. വീട്ടില്‍ ട്യൂഷന്‍ നടത്തിയിരുന്ന നിത്യ കുട്ടികളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ചിത്രങ്ങള്‍ ഇവർ തന്റെ സെല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് ഭര്‍ത്താവ് പിടികൂടിയതോടെയാണ് പണിപാളിയത്.

തുടർന്ന് ഇവരോട് ട്യൂഷന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അധ്യാപിക തയ്യാറായില്ല. ഇതോടെ ഭർത്താവ് ഭര്‍ത്താവ് തിരുവണ്ണാമലൈ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. നാലോ അഞ്ചോ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിന് പിന്നാലെ അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button