
തൃശൂർ : സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ പീഡനകേന്ദ്രങ്ങളായി മാറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ പാലക്കാട് വടക്കഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഓഫീസിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതാണോ നവോഥാനമെന്നു അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് വോട്ട് കുറക്കാനാണു ബിജെപിയും സിപിഎമ്മും ലക്ഷ്യമിടുന്നതെന്നും ശത്രുവിന്റെ ശത്രു മിത്രമെന്ന രീതിയിൽ സിപിഎമ്മും ബിജെപിയും കൈ കോർക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments