തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് റോക്ക് ആന്റ് റോളിലൂടെ മലയാളത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റായ് ലക്ഷ്മി. റായ് ലക്ഷ്മിയെക്കുറിച്ച് ആരാധകരില്‍ ചിലര്‍ക്ക് ഒരുപാട് രഹസ്യങ്ങള്‍ അറിയാനുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. അതില്‍ താരത്തിന്റെ കാമുകന്‍ ആരാണെന്നതാണ് ഏറ്റവും ട്രെന്‍ഡിങായ ചോദ്യം. എനിക്ക് കാമുകനില്ല. ഞാന്‍ സിംഗിളാണ്. ധാരാളം പ്രണയ ബന്ധങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ ശ്രദ്ധ പൂര്‍ണമായും എന്റെ കരിയറിലാണ്. ഇപ്പോള്‍ ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്. കാരണം അയാള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ എന്റെ പക്കല്‍ സമയം ഇല്ലെന്നാണ് ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കിയത്.
റായ് ലക്ഷ്മി ഇന്‍ ഐ.പി.എല്‍ വിത്ത് ധോണി’ എന്ന് ഗൂഗിളില്‍ ഇപ്പോഴും ചിലര്‍ തിരയുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ വ്യത്യസ്‌തമായ രീതിയിലാണ് താരം പ്രതികരിച്ചത്. ഗൂഗിളില്‍ നിന്ന് ആ കീ എടുത്തു കളയൂ. അല്ലെങ്കില്‍ ഗൂഗിള്‍ തന്നെ നിരോധിക്കണം. ആളുകള്‍ക്ക് മറ്റു ജോലികള്‍ ഒന്നുമില്ലേയെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
Post Your Comments