വഡോധര : നാലുവസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഗുജറാത്തിലെ വഡോധരയിൽ പത്തര്‍വേലി സ്വദേശിയായ ചാന്ദുഹായി രത്തോദിയയാണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇയാള്‍ ഒരു നാലുവസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന വാർത്ത പ്രചരിച്ചു. രത്തോദിയയെ സംശയിച്ച ജനം ഇയാളെ പിന്തുടര്ന്നു. പെണ്‍കുട്ടിയെ വീടിനു സമീപം എത്തിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച രത്തോദിയയെ ജനക്കൂട്ടം പിന്തുടര്ന്ന് വടിയും കല്ലും ഉപയോഗിച്ച് അടിച്ചുവീഴ്ത്തുകയായിരുന്നു. ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments