തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അമേഠിയിലെ പരാജയഭീതി കാരണമാണ് രാഹുൽ വയനാട്ടിൽ വരുന്നതെന്ന് കോടിയേരി പറഞ്ഞു.
വയനാട്ടിൽ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ ശ്രദ്ധവയ്ക്കുമ്പോൾ ബാക്കി പത്തൊൻപതെണ്ണം നഷ്ടപ്പെടുന്ന അവസ്ഥയാകും ഉണ്ടാകുകയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.ഇടത് മുന്നണിക്ക് രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയമില്ലെന്നും ആത്മവിശ്വാസമുണ്ടെന്നും കോടിയേരി പറഞ്ഞു.
Post Your Comments