Latest NewsIndia

വിഘടനവാദികള്‍ക്കും ക്ഷണം; പാകിസ്താന്‍ ദേശീയദിനാഘോഷം ബഹിഷ്‌കരിച്ച് ഇന്ത്യ

വെള്ളിയാഴ്ച ഡല്‍ഹിയിലെ പാക് സ്ഥാനപതികാര്യാലയത്തില്‍ നടന്ന പാകിസ്താന്റെ ദേശീയദിനാഘോഷം ഇന്ത്യ ബഹിഷ്‌കരിച്ചു. ജമ്മുകശ്മീരിലെ വിവിധ വിഘടനവാദി നേതാക്കളെ ചടങ്ങിനു ക്ഷണിച്ചതിനാലാണ് ഇന്ത്യ ചടങ്ങ് ബഹിഷ്‌കരിച്ചത്. അതേസമയം ദേശീയദിനാഘോഷത്തിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സന്ദേശമയച്ചു.

മുന്‍ വര്‍ഷങ്ങളില്‍, കേന്ദ്രമന്ത്രിയാണ് ഇന്ത്യന്‍ പ്രതിനിധിയായി ആഘോഷത്തില്‍ പങ്കെടുത്തിരുന്നത്.മോദിയുടെ സന്ദേശം ലഭിച്ചെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ ഈ മേഖലയിലെ ജനാധിപത്യത്തിനും സമാധാനത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് സന്ദേശത്തില്‍ മോദി ആഹ്വാനം ചെയ്തതായി ഇമ്രാന്‍ അറിയിച്ചു.

അതിനിടെ, ചടങ്ങില്‍നിന്ന് പങ്കെടുത്ത് മടങ്ങുന്നതിനിടെ കശ്മീരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്‌സാന്‍ ഉന്റൂവിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.
ലഹോര്‍ നയപ്രഖ്യാപനത്തിന്റെ സ്മരണയ്ക്കായാണ് എല്ലാവര്‍ഷവും മാര്‍ച്ച് 23-ന് പാകിസ്താന്‍ ദേശീയദിനം ആഘോഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button