അബുദാബി: മയക്ക് മരുന്ന് സംഘത്തിന്‍റെ 50000 ദിര്‍ഹം മാസപ്പടി നല്‍കാമെന്നും കാര്‍ ഉപഹാരമായി നല്‍കാമെന്നുമുളള മോഹന വാഗ്ദാനം നിഷേധിച്ച് ജോലിയോട് നീതി പുലര്‍ത്തിയ പോലീസ് ഓഫീസറെ ദുബായ് പോലീസ് ആദരിച്ചു. മുഹമ്മദ് അബ്ദുളള ബെലാല്‍ എന്ന പോലീസ് ഓഫീസറെയാണ് ദുബായ് പോലീസ് പ്രശസ്തി പത്രവും മറ്റും നല്‍കുകയും ദുബായ് പോലീസിന്‍റെ ഔദ്ദ്യോഗിക ഫേസ് ബുക്ക് പേജില്‍ ഈ കാര്യം പ്രചരിപ്പിക്കുകയും ചെയ്തു.
ദുബായ് പോലീസിന്‍റെ ചീഫ് ഓഫീസര്‍ കമാന്‍ഡറാണ് ഈ കാര്യം വ്യക്തമാക്കിയത്. തന്നെ അഭിനന്ദിച്ചതിനും ചെയ്ത നല്ല പ്രവൃത്തി പോലീസിന്‍റെ ഔദ്ദ്യോഗിക പേജില്‍ പ്രചരിപ്പിച്ചതിനും ബെലാല്‍ ദുബായ് പോലീസിന് നന്ദി അറിയിച്ചു. ഇത്തരത്തിലുളള ആദരം തന്നെ പോലെയുളള ഉദ്ദ്യോഗസ്ഥരെ സത്യസന്ധമായും ചുറുചുറുക്കോടേയും പ്രവൃത്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും ബെലാല്‍ അഭിപ്രായപ്പെട്ടു.
Post Your Comments