ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ലോക്സഭാതെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്ന് ജനവിധി തേടും. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥാണ് ദിഗ്വിജയ് സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
ഭോപ്പാലില്‍ നിന്ന് ദിഗ്വിജയ് സിംഗ് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിച്ചെന്നും മത്സരിക്കുന്നതിനോട് സിംഗ് അനുകൂലമായയി പ്രതികരിച്ചിട്ടുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. ഇന്‍ഡോര്‍, ജബല്‍പൂര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ ഏത് മണ്ഡലവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നെന്നും പിന്നീട് ഭോപ്പാലിനോട് സിംഗ് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നെന്നും കമല്‍നാഥ്് വ്യക്തമാക്കി.
കോണ്‍ഗ്രസിലെ പ്രബല നേതാക്കളില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ് ദിഗ്വിജയ് സിംഗ്. എന്നാല്‍ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ പലപ്പോഴും അദ്ദേഹത്തിന് പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുമുണ്ട്.
Post Your Comments