ആ തിര… അവളിന്നും ബ്രീജേഷിന്‍റെ ചങ്കെരിച്ച് കളയുന്ന ഓര്‍മ്മകളാണ്…അവന്‍റെ ചങ്കെരിച്ച് കളയുമെങ്കിലും അവളെ ആതിരയെ തന്‍റെ മനസില്‍ നിന്ന് പറിച്ചെറിയാന്‍ അവന്‍ തയ്യാറല്ല.. അത്രക്ക് അഗാധമായി ആഴത്തില്‍ പതിയപ്പെട്ട് കഴിഞ്ഞിരുന്നു ആതിര..
ദുംഖപര്യവസാനിയയായ നിരവധി സിനിമകള്‍ നമ്മുടെ കണ്ണ് നനയിച്ചിട്ടുണ്ട്.. ആ സിനിമകള്‍ കണ്ട് അഭ്രപാളികളില്‍ നിന്ന് പുറത്തിറങ്ങിയാലും ആ സിനിമയിലെ കുത്തുന്ന ആ രംഗം നമ്മളെ വിടാതെ വേദനിപ്പിച്ച് കൊണ്ടിരിക്കും.. വന്ദനം പോലെ… മിന്നാരം പോലെ ഇന്നും മനസില്‍ ഒരു നൊമ്പര ചിത്രമായി.. ഒരു പക്ഷേ ബ്രിജേഷിന്‍റെ ഈ വേദനയും നമുക്ക് സമ്മാനിച്ചത് അതിനേക്കാളേറെയാണ്…
വര്‍ഷങ്ങള്‍ നീണ്ട പ്രണയം.. അതിനൊടുവില്‍ വീട്ടുകാര്‍ക്കിടയിലെ തടസങ്ങളെ അതിജീവിച്ച് വീട്ടുകാരുടെ സമ്മതത്തോടെ മിന്ന് ചാര്‍ത്തേണ്ട ദിവസവും ആഗതമായി.. അന്ന് കൂട്ടുകാരുമായി ആതിരയെ പിറ്റേദിവസം താലി ചാര്‍ത്തുന്നതിനായി താലി വാങ്ങാനായി പുറപ്പെട്ട ബ്രിജേഷ് അറിയുന്നത് തന്‍റെ പ്രിയ പ്രണയിനി ഗുരുതരമായി ആശുപത്രിയിലാണെന്ന വാര്‍ത്തയാണ്..കാരണം സ്വന്തം അച്ഛന്‍ തന്നെ അവളെ കുത്തി പരിക്കേല്‍പ്പിച്ചു. ആ പിതാവിനെ അതിന് പ്രേരിപ്പിച്ചതോ ദുരഭിമാനം. മകളെ കെട്ടാന്‍ പോകുന്നത് താണ ജാതിയിലുളള ഒരാളെന്നത് അയാള്‍ക്ക് അംഗീകരിക്കാനായില്ല..
2015 ലാണ് പേരാമ്പ്ര സ്വദേശിയായ ബ്രിജേഷും ആതിരയും കണ്ട് മുട്ടുന്നത്. അമ്മയുടെ ചികില്‍സാ പരമായ ആവശ്യങ്ങള്‍ക്കായി ആതിര ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തുകയും ഇഷ്ടപ്പെടുകയും പിന്നീട് ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു. എന്നാല്‍ ഇരുവരുടെ ജീവിതത്തിലും ഒത്തു ചേരലിന് വിലങ്ങ് തടിയായി ആതിരയുടെ അച്ഛന്‍ രാജന്‍ . ബന്ധത്തിന് തടസമായി. ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ വിളിപ്പിക്കുകയും ഒത്തു തീര്‍പ്പിലൂടെ ആതിരയുടെ അച്ഛന്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ആതിര പൂവത്തികണ്ടിയിലുളള തന്‍റെ വീട്ടിലേക്ക് മടങ്ങി പോകുകയും ചെയ്തു പക്ഷേ പെട്ടെന്നൊരു സുപ്രഭാതത്തില്‍ അതും വിവാഹത്തിന്‍റെ തലേ ദിവസം അവളുടെ അച്ഛന്‍ മദ്യപിച്ച് വീട്ടിലെത്തുകയും വിവാഹത്തിന് എതിര് പറയുകയും വഴക്കിനിടയില്‍ ആതിര ഓടി അടുത്തുളള വീട്ടില്‍ ഒളിച്ചെങ്കിലും അവളുടെ പിതാവ് പിന്നാലെ എത്തി അവളെ കുത്തി.
കല്യാണ പിറ്റേന്ന് താലിയും പുടവയും വാങ്ങാനായി പുറപ്പെട്ട് ആ വിവരമറിഞ്ഞ ബ്രിജേഷ് ഓടി ആശുപത്രിയില്‍ എത്തുമ്പോള്‍ അവള്‍ അവനോട് എന്നന്നേക്കുമായി വിടപറഞ്ഞിരുന്നു. ആശുപത്രിയിലെ ആ നിശബ്ദ നിമിഷത്തില്‍ അവന്‍ കണ്ടത് വെളളത്തുണിയാല്‍ പൊതിയപ്പെട്ട തന്‍റെ ആതിരയേയാണ്..
സങ്കടം സഹിക്കാനാവാതെ അവന്‍ വിങ്ങി പൊട്ടുകയായിരുന്നു. ഒപ്പം അവളെ മിന്നു ചാര്‍ത്താനായി അവന്‍ വാങ്ങിയ താലി കെെകളില്‍ ഇരുന്ന് വീര്‍പ്പ് മുട്ടി… അവന്‍ പുടവ ചാര്‍ത്താനായി വാങ്ങിയ സാരി അവന്‍റെ കണ്ണീര്‍കണങ്ങളുടെ ഉപ്പ് രസമറിഞ്ഞു… നോക്കി നിന്നവരുടെ മനസില്‍ നിന്ന് ആ കാഴ്ച ഇന്നും മായുന്നില്ല..കാരണം അത്രക്ക് വേദനിപ്പിക്കും ആ നിമിഷങ്ങള്‍.. ഒപ്പം ബ്രീജേഷിന്‍റെ മനസാണ് അന്ന് നിശ്ചലമായത്.. അവള്‍ക്കായി തുടിച്ച മനസായിരുന്നു അവന്‍റേത്.. അതിന്ന് കത്തി തീരുകയാണ്..ആതിരയുടെ ഓര്‍മ്മകളുമായി..ആതിര പിതാവിന്‍റെ കുത്തേറ്റ് മരിച്ചിട്ട് ഇന്ന് മാര്‍ച്ച് 23 ന് ഒരു വര്‍ഷമാകുകയാണ്… ബ്രീജേഷ് അവളുടെഓര്‍മ്മകള്‍ തീജ്വാലകളായി കുറിച്ചു…..
” കുഞ്ഞാവേ…. ഇന്നേക്ക് ഒരു വര്‍ഷമായി നീയെന്നെ വിട്ടുപോയിട്ട്.. miss uu vave ”
Post Your Comments