കൊല്ലം: കൊല്ലം കടയ്ക്കലില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ അധ്യാപിക ശൗചാലയത്തില്‍ പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ക്ലാസ്സില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയെന്ന വാര്‍ത്ത വ്യാജം. ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ ജില്ലാകമ്മിറ്റി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച നടന്ന രസതന്ത്രം പരീക്ഷയ്ക്കിടയിലാണ് സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് 1.45 മുതല്‍ 3.30 വരെയായിരുന്നു പരീക്ഷ. എന്നാല്‍ 3.15നും 3.25നുമിടയില്‍ മാത്രമാണ് കുട്ടിയ്ക്ക് അസ്വസ്ഥത ഉണ്ടായതെന്നും അധ്യാപിക അറിയിച്ചതിനെ തുടര്‍ന്ന് പരീക്ഷ ഡെപ്യൂട്ടി സൂപ്രണ്ടും പ്യൂണും എത്തി വിദ്യാര്‍ത്ഥിയെ ശൗചാലയത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയെന്നും എകെഎസ്ടിയു അറിയിച്ചു.
പൊതുവിദ്യാലയങ്ങളിലേയ്ക്ക് അടുത്ത കാലത്തുണ്ടായ കുട്ടികളുടെ മടങ്ങിവരവ് ചില തല്‍പ്പരകക്ഷികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് ഇത്തരം വ്യാജവാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നതെന്ന് എകെഎസ്ടിയു ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അത്തരം ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ പറഞ്ഞു.
Post Your Comments