ബെംഗളൂരു: നടന്‍ പ്രകാശ് രാജ് ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു . കോണ്‍ഗ്രസ് തന്നെ പിന്തുണക്കാത്തത് കാര്യമാക്കുന്നില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.
പ്രകാശ് രാജ് ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയിരുന്നു. പ്രകാശ് രാജ് ആദ്യം കോണ്‍ഗ്രസില്‍ ചേരട്ടെ, എന്നിട്ട് ആലോചിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി. ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ പ്രകാശ് രാജ് പര്യടനം തുടങ്ങിയിട്ട് രണ്ട് മാസമായി. പ്രകടന പത്രിക തയ്യാറാക്കാന്‍ മണ്ഡലമാകെ നടന്ന് വോട്ടര്‍മാരെ കണ്ടും സംവാദങ്ങള്‍ നടത്തിയുമാണ് താരം കളമുറപ്പിച്ചത്.
ബിജെപിയുടെ വര്‍ഗ്ഗീയ നിലപാടുകള്‍ക്ക് എതിരായാണ് പ്രകാശ് രാജിന്റെ പ്രചാരണം. താന്‍ വോട്ടര്‍മാരുമായി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത് എന്നും കോണ്‍ഗ്രസ്, ബിജെപി നിലപാടുകള്‍ കാര്യമാക്കുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. 1967ല്‍ ബെംഗളൂരു സെന്‍ട്രല്‍ ഉള്‍പ്പെടുന്ന മണ്ഡലം മൈസൂര്‍ ആയിരുന്നപ്പോള്‍ വിജയിച്ച ദിനകര ദേശായിയാണ് ഇവിടെനിന്ന് അവസാനമായി വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി.
ബിജെപിയുടെ പി.സി മോഹനാണ് ബെംഗളൂരു സെന്‍ട്രലിലെ നിലവിലെ സിറ്റിംഗ് എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയും. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും പിന്തുണയും കൂടാതെ ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണയും പ്രകാശ് രാജിനുണ്ട്.
Post Your Comments