Latest NewsNews

കള്ളുകുടിച്ച് സ്റ്റേജില്‍ കയറി; പാട്ട് പാടി; പിന്നീട് സംഭവിച്ചത്

കള്ളുകുടിച്ചാല്‍ പലര്‍ക്കും പല തരത്തിലുള്ള തോന്നലുകളാണ്. സാധാരണക്കാരില്‍ സാധാരണക്കാരായവര്‍ ചിലപ്പോള്‍ കരയും, ചിലപ്പോള്‍ ചിരിക്കും. എന്നാല്‍ ചിലരാകട്ടെ അതിഗംഭീരമായി പാടും. അങ്ങനെയൊരു പാട്ടുവിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വേദിയില്‍ ഗാനമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പാടാന്‍ മൈക്കും കയ്യില്‍ പിടിച്ചു നില്‍ക്കുകയാണു ഗായകന്‍. വേദിയിലേക്ക് അതാ ഒരാള്‍ ആടിയാടി നടന്നു വരുന്നു. ആളെ കണ്ടപ്പോള്‍ തന്നെ സംഘാടകര്‍ക്കു മനസ്സിലായി. അത്യാവശ്യം നന്നായി മദ്യപിച്ചിട്ടുണ്ട്. വേദിയിലേക്ക് വരണമെന്ന് അയാള്‍ വാശിപിടിക്കുന്നു. സംഘാടകര്‍ തടയുകയാണ്. ചെറിയ രീതിയില്‍ കയ്യാങ്കളിയും. അപ്പോള്‍ വേദിയില്‍ തയ്യാറായി നില്‍ക്കുന്ന ഗായകന്‍ പറയുന്നു. ‘അയാളിങ്ങു പോന്നോട്ടെ’. അങ്ങനെ വേദിയിലേക്ക്. വേദിയിലേക്ക് എത്തുന്നതിനു മുന്‍പ് രണ്ടു വീഴ്ച. പിന്നെ ബദ്ധപ്പെട്ട് വേദിയില്‍. ആടിയാടി തന്നെയാണ് വേദിയില്‍ നില്‍ക്കുന്നത്. പിന്നെ രണ്ടു വാക്ക്. ‘എനിക്കൊരു പാട്ടുപാടണം, അതും മണിച്ചേട്ടന്റെ പാട്ട്. നമ്മുടെ മണിച്ചേട്ടന്റെ പാട്ടില്ലാതെ എന്ത് ആഘോഷം.’ ഇത്രയും പറഞ്ഞപ്പോഴേക്കും വേദിയില്‍ കയ്യടി മുഴങ്ങി.

https://youtu.be/9b-ym9u7opE

shortlink

Related Articles

Post Your Comments

Related Articles


Back to top button