താനെ: മഹാരാൽ്ട്രയിലെ താനെയില്‍ ഇരുപത്തിമൂന്നുകാരനെ തല്ലിക്കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി. അംബര്‍നാഥ് സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്ർ യുവതിയുടെ ബന്ധുക്കളാണ് യുവാവിനെ കൊലപ്പെടുത്തിയത്. കല്‍പേഷ് ചൗദരി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയുമായി പ്രണയം ഇവരുടെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കവും നിലനിന്നിരുന്നു. എന്നാല്‍ ഈ മാസം തുടക്കത്തില്‍ കല്‍പേഷിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച കല്‍പേഷിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മുര്‍ബാദ്-മാസ റോഡിലെ ഒരു ഫാംഹൗസിനു പിന്നിലെ കുറ്റിക്കാട്ടിലാണ് മൃതദേഹം കിടന്നിരുന്നത്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് യുവാവിനെ അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മൂന്ന് പേര് ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇതില്‍ രണ്ടു പേര് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
Post Your Comments