ഗൂഗിള്‍ പേ, പേടിഎം ആപ്പുകള്‍ ഇനി വിയർക്കും. യു.പി.ഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്യാഷ് പേയ്‌മെന്റെ ആപ്പ് എം.ഐ പേ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി. എം.ഐ.യു.ഐ അടിസ്ഥാനമാക്കുന്ന ഫോണുകളിൽ ഈ ആപ് ലഭ്യമാകുന്നതോടെ ഷവോമി ഉപഭോകതാകള്‍ക്ക് എല്ലാത്തരം പണമിടപാടുകളും എം.ഐ പേയിലൂടെ ചെയ്യാന്‍ സാധിക്കും.
ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ചാവും എം.ഐ പേയുടെ പണമിടപാടുകള്‍ നടക്കുക. 120 ബാങ്കുകളെ എം.ഐ പേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ബില്ലുകള്‍, റീചാര്‍ജ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ എന്നി സൗകര്യങ്ങൾ എം.ഐ പേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments