ബി ജെ പി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന് എസ് എന്‍ ഡി പി യൂണിയന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി . വെള്ളാപ്പള്ളിയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വളരെ ഊഷ്മണലായ സ്വീകരണമാണ് വെള്ളാപ്പള്ളി കുമ്മനത്തിനു നൽകിയത്. തുഷാറിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് സംസാരം ഉണ്ടായോ എന്ന് വ്യക്തമല്ല.
എന്നാൽ കുമ്മനം തിരുവനന്തപുരത്തു മത്സരിക്കുന്നതിനാൽ തെരഞ്ഞെടുപ്പ് വിജയത്തിന് എസ്എന്‍ഡിപി യോഗത്തിന്റെയും വെള്ളാപ്പള്ളി നടേശന്റെയും ആശിര്വാദംതേടുകയും ചെയ്തു. കുമ്മനത്തിന്റെ സന്ദർശനം മറ്റു പാർട്ടികൾ ആകാംക്ഷയോടെ നോക്കുന്നുണ്ട്. വെള്ളാപ്പള്ളി ഇടതുപക്ഷവുമായി അടുത്തതോടെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് അപൂർവമായിരുന്നു.
Post Your Comments