ഹരിയാന: വയറുവേദനയും അമിത രക്തസ്രാവവുമായി ആശുപത്രിയിലെത്തിയ യുവതിയുടെ അടിവയറ്റില്‍ നിന്ന് നീക്കം ചെയ്തത് 12 കിലോയോളം വലുപ്പമുള്ള ട്യൂമര്‍. അഗര്‍വാള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ട്യൂമര്‍ നീക്കം ചെയ്തത്. ഹരിയാനയിലെ യമുനനഗറിലാണ് അത്യപൂര്‍വ്വമായതരത്തിലുള്ള മുഴ നീക്കം ചെയ്തത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അതികഠിനമായ വയറുവേദനയും രക്തസ്രാവവുമായി യുവതി എത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് യുവതിയുടെ അടിവയറ്റില്‍ വലിയ മുഴ വളരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 12 കിലോയോളം ഭാരമുളള മുഴ നീക്കം ചെയ്തത്. എന്നാല്‍ യുവതിയുടെ വയറ്റില്‍ ഇത്രയും വലിയ മുഴ വരാന്‍ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
Post Your Comments