പത്തനംതിട്ട: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണില്‍ മഴ വൈകിയാല്‍ കേരളത്തിലെ സ്ഥിതി രൂക്ഷമാകുമെന്നും കേന്ദ്രം പറയുന്നു. ആഗോള കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും മഹാപ്രളയത്തിനു ശേഷമുള്ള മഴക്കുറവും കാരണം കേരളം നേരിടാന്‍ പോകുന്നതു രൂക്ഷമായ വേനലാണ്.
സംസ്ഥാനത്ത് പ്രളയത്തിന് ശേഷം കാര്യമായ മഴ ലഭിച്ചിട്ടില്ല. ഇതിനൊപ്പം ചൂട് കൂടുകയും ചെയ്തതോടെ ഭൂഗര്‍ഭ ജല വിതാനം താഴുന്നതായാണു സൂചന. ഭാരതപ്പുഴ ഉള്‍പ്പെടെ ഉത്തര കേരളത്തിലെ മിക്ക നദികളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. മറ്റു ജില്ലകളിലും ജലനിരപ്പു താഴുകയാണെന്നു സംസ്ഥാന ഭൂജല വകുപ്പും പറയുന്നു. പത്തനംതിട്ട ജില്ലയില്‍ മാത്രമാണു പതിവിലും അധികം മഴ ഈ മാസം ലഭിച്ചത്.
ഇന്ത്യന്‍ മണ്‍സൂണിനെ ദോഷകരമായി ബാധിക്കുന്ന എല്‍ നിനോ പ്രതിഭാസം ശക്തമാകാനാണു സാധ്യതയെന്ന് ഓസ്ട്രേലിയന്‍ കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഇതു ചൂടു കൂടാനും കാലവര്‍ഷം കുറയാനും കാരണമാകും. എന്നാല്‍, ഇക്കാര്യം ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments