ധാര്‍വാഡ്: കര്‍ണാടകയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ മരണസംഖ്യ 15 ആയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. . ഇന്നലെ 5 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 62 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ തിരച്ചില്‍ തുടരുകയാണ്.
#WATCH Man rescued from Dharwad building collapse site today after the under-construction building collapsed on March 19. #Karnataka pic.twitter.com/ODimTCxdoG
— ANI (@ANI) March 22, 2019
മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും അനുവദിച്ചതായി ധാര്‍വാഡ് റീജനല്‍ കമ്മിഷണര്‍ അറിയിച്ചു.
ധാര്‍വാഡ് ബസ് സ്റ്റാന്‍ഡിന് സമീപം കുമരേശനഗറില്‍ 5 നിലകെട്ടിടമാണ് തകര്‍ന്നത്. മജിസ്ട്രേട്ട് തല അന്വേഷണം ആരംഭിച്ചു. നിര്‍മാണ സാമഗ്രികള്‍ പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി . കെട്ടിട ഉടമകളായ ബസവരാജ് ദീമാപ്പ നിഗാഡി, ഗംഗപ്പ ശിവപ്പ, ശിവപ്പ പുരദഗുഡി, രവി ബസവരാജ് എന്നിവര്‍ക്കെതിരെ കേസെടുത്തു.
കെട്ടിടത്തില്‍ അകപ്പെട്ടു കിടക്കുന്നവരുടെ ശബ്ദം കേല്‍ക്കാമെന്നും രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Post Your Comments