Latest NewsIndia

സബ് ഇന്‍സ്‌പെക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം : മൂന്ന് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി : എസ്‌ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാസ്, അന്‍ഗ്രേജ് സിങ്, ആനന്ദ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹോളി ആഘോഷത്തിനിടെയായിരുന്നു ആക്രമണം. മദ്യലഹരിയില്‍ ആയിരുന്ന മൂവര്‍ സംഘം സബ് ഇന്‍സ്പെക്ടര്‍ അമിത് കുമാര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ കളര്‍ ഒഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു.

ബന്ധുക്കളുമായി രജൗരി ഗാര്‍ഡനിലെ ഭക്ഷണശാലയിലേയ്ക്ക് പോവുകയായിരുന്നു അമിത് കുമാര്‍. അവധിയില്‍ ആയതിനാല്‍ സാധാരണ വേഷത്തിലുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ശേഷം ട്രാന്‍സിറ്റ് ക്യാമ്പിന് സമീപമെത്തിയ ഇവരുടെ കാറിന്റെ ഗ്ലാസിലേക്ക് മൂവര്‍ സംഘം നിറങ്ങള്‍ ഒഴിച്ചു.

ഇതോടെ പ്രകോപിതനായ അമിത് കാറില്‍ നിന്നും പുറത്തിറങ്ങുകയും യുവാക്കളെ ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ശേഷം മൂന്ന് യുവാക്കളും ചേര്‍ന്ന് അമിതിനെ നിലത്ത് തള്ളിയിട്ട ശേഷം കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button