മുംബൈ : 2017 എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച എംപിക്ക് സീറ്റ് നിഷേധിച്ച് ശിവസേന. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 21 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ശിവസേന പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച രവീന്ദ്ര ഗെയ്ക്വാദിനെ ഒഴിവാക്കിയിട്ടുണ്ട്.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച് 59 കാരനായ രവീന്ദ്ര ഗെയ്ക്വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുപയോഗിച്ച് അടിക്കുകയായിരുന്നു. ഇയാളുടെ മണ്ഡലമായ ഒസ്മാനാബാദില്‍ ഓംറീ നിംബാല്‍ക്കറിനാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ഹിംഗോളി മണ്ഡലത്തില്‍ ഹേമന്ദ് പാട്ടീല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 2014 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജീവ് സാവത്തിനോട് പരാജയപ്പെട്ട അശോക് വാങ്കഡെ ഒഴിവാക്കിയാണ് ഇവിടെ പാട്ടീലിന് സീറ്റ് നല്‍കിയിരിക്കുന്നത്.
ബി.ജെ.പി.യും ശിവസേനയും തമ്മിലുള്ള സീറ്റ് ധാരണ പ്രകാരം ശിവസേന 23 സീറ്റുകളില്‍ മത്സരിക്കും. അവശേഷിക്കുന്ന 25 മണ്ഡലങ്ങളില്‍ എന്‍ഡിഎയിസെ പ്രെബലരായ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ഇനി പാല്‍ഘര്‍, സതാര എന്നീ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ശിവസേനയ്ക്ക് പ്രഖ്യാപിക്കാനുള്ളത്. ശേഷിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് സേന മന്ത്രി സുഭാഷ് ദേശായി പറഞ്ഞു.
Post Your Comments