മാവേലിക്കര: മാവേലിക്കര സബ്ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയുടെ മരണത്തില്‍ ദൂരുഹത. തൂവാല കുരുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നു മൃതദേഹ പരിശോധനയില്‍ കണ്ടെത്തി. തൂവാല കുരുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നു വണ്ടാനം മെഡിക്കല്‍ കോളജില്‍ പോലീസ് സര്‍ജന്റെ മൃതദേഹ പരിശോധനയിലാണ് കണ്ടെത്തിയത്. കോട്ടയം കുമരകം മഠത്തില്‍ എം.ജെ. ജേക്കബിനെ (68)യാണ് വ്യാഴാഴ്ച രാവിലെ മാവേലിക്കര സബ്ജയിലില്‍ മരിച്ച നിലയില്‍ കണ്ടത്.
സാന്പത്തിക തട്ടിപ്പിന്റെ പേരില്‍ തിരുവല്ല പോലീസ് ജേക്കബിനെ അറസ്റ്റ് ചെയ്തിരുന്നു. രാത്രി 12ഓടെ മരണം സംഭവിച്ചതായാണു നിഗമനം. മൃതദേഹത്തില്‍ ബാഹ്യമായ മുറിവുകളോ പാടുകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റിമാന്‍ഡ് പ്രതി തൂവാല വിഴുങ്ങി ആത്മഹത്യ ചെയ്തതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
ജേക്കബ് അടക്കം 15 തടവുകാരാണ് സബ് ജയിലിലെ 11-ാം നന്പര് സെല്ലില്‍ ഉണ്ടായിരുന്നത്. മറ്റാരെങ്കിലും ബലപ്രയോഗത്തിലൂടെ വായിലേക്കു തൂവാല തിരുകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സെല്ലില്‍ തടവുകാര്‍ തമ്മില്‍ സംഘര്ഷമുണ്ടായിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Post Your Comments