കൊല്ലം : 13 കാരിയായ രാജസ്ഥാന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ബിന്ദു കൃഷ്ണയ്ക്കെതിരെ പരാതി. ബിന്ദു കൃഷ്ണ കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാപിതാക്കളുമൊത്ത് ഭക്ഷണം കഴിയ്ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിനാണ് ഇവര്‍ക്കെതിരെയുള്ള പരാതി. പീഡനത്തിന് ഇരയായ കുട്ടികളെ തിരിച്ചറിയത്തക്ക വിധമുള്ള യാതൊന്നും തന്നെ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്നിരിക്കെയാണ് ബിന്ദുകൃഷ്ണ തന്റെ ഫെയ്സ്ബുക്ക് പേജില്‍ 21.3.19 ല്‍ കുട്ടിയുടെ വീട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കുന്ന ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി പോസ്റ്റ് ചെയ്തു എന്നാരോപിച്ചാണ് മാവേലിക്കര ബാറിലെ അഭിഭാഷകനായ മുജീബ് റഹ് മാന്‍ ഡിജിപി, ജില്ലാ പോലീസ് മേധാവി, ഓച്ചിറ എസ് എച്ച് ഒ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
പോക്സോ നിയമത്തിലെ 23 (ഒന്ന്), (രണ്ട്) വകുപ്പുകള്‍ പ്രകാരം ബിന്ദുകൃഷ്ണയ്ക്കെതിരെ ഒരു വര്‍ഷം തടവും പിഴയും ലഭിക്കാം. തന്റെ പേജില്‍ വീണ്ടും അവരെ തിരിച്ചറിയത്തക്ക വിധത്തില്‍ 22. 3.19 ലും ബിന്ദുകൃഷ്ണ രമേശ് ചെന്നിത്തലയോടൊപ്പമുള്ള ചിത്രങ്ങള്‍ കൊടുത്തിട്ടുള്ളതായും പരാതിയില്‍ പറഞ്ഞു. ബിന്ദുവിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത 750 ലധികം പേര്‍ക്കെതിരെയും ഈ നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments