ന്യൂയോര്‍ക്ക്: വീടിന്റെ അടിഭാഗത്ത് നിന്ന് വലിച്ച കേബിള്‍ ഇളകിയിരിക്കുന്നത് നോക്കാന്‍ പോയ വീട്ടുടമസ്ഥന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. തിട്ടകളിലും ചുവരിലും തറയിലുമൊക്കെയായി നിരന്നുകിടക്കുന്ന പാമ്പുകളാണ് ഉടമസ്ഥനെ സ്വീകരിച്ചത്. ഒരു നിമിഷം ഞെട്ടിയതിന് ശേഷം നിമിഷനേരം കൊണ്ട് ധൈര്യം വീണ്ടെടുത്ത് ജീവനും കൊണ്ട് ഉടമസ്ഥന്‍ തിരിച്ചിറങ്ങുകയും ചെയ്തു.
ഉടനെ തന്നെ പാമ്പ് പിടുത്തക്കാരെ വിളിച്ച് സഹായം തേടി. വിദഗ്ധരായ ഒരു കൂട്ടം പാമ്പുപിടുത്തക്കാര്‍ വൈകാതെ സ്ഥലത്തെത്തി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ അവര്‍ ചാക്കിലാക്കിയത് 45 അണലി പാമ്പുകളെയായിരുന്നു. എല്ലാം നല്ല ഒന്നാന്തരം വിഷമുള്ളവ. പാമ്പുകളെയെല്ലാം പിന്നീട് അടുത്തുള്ള കാട്ടിലേക്ക് തുറന്നുവിട്ടു.
മണ്ണില്‍ നിന്ന് ചെറിയ തിട്ടകളുണ്ടാക്കി ഉറപ്പിച്ച വീടിന്റെ അടിഭാഗത്താണ് പാമ്പുകള്‍ കാണപ്പെട്ടത്. കൃത്യമായ ഇടവേളകളില്‍ വീടിന്റെ അടിഭാഗം വൃത്തിയാക്കി, തീയിടാത്തതാണ് ഇത്തരമൊരു അപകടാവസ്ഥയുണ്ടാകാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാടിനരികില്‍ താമസിക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും വീടിന്റെ ചുറ്റുപാടുകള്‍ എപ്പോഴും നിരീക്ഷണത്തിലായിരിക്കണമെന്നും ശുചീകരണപ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നടത്തിയിരിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
https://www.facebook.com/Bigcountrysnakes/videos/612711535870730/?t=11
Post Your Comments