ഹിസാര്‍: കളിക്കുന്നതിനിടെ 68 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വഴുതി വീണ കൂട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഹിസാര്‍ ജില്ലയിലെ ബല്സമാന്ദില്നിന്നുള്ള ഒന്നരവയസുകാരനായ നദീമിനെയാണ് രക്ഷപ്പെടുത്തിയത്. മാളൂട്ടി സിനിമയെ ഓര്‍പ്പിക്കുന്ന വിധമായിരുന്നു രക്ഷാ പ്രവര്‍ത്തനം.
കുട്ടി വീണ് കിടന്ന കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മ്മിച്ച് അതിലൂടെ ടണല്‍ വെട്ടിയാണ് കുട്ടിയെ പുറത്തെടുത്തത്. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും നാട്ടുകാരും ചേര്‍ന്നാണ് 48 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനം നടത്തിയത്. .
പ്രത്യേക കാമറ ഉപയോഗിച്ച് കുഴല്‍കിണറിനുള്ളില്‍ കുട്ടിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൂടാതെ കുട്ടിയുടെ ജീവന്നിലനിര്ത്തുന്നതിനായി ആഹാര പദാര്‍ഥങ്ങളും ഓക്സിജനും ലഭ്യമാക്കി
Post Your Comments