തിരുവനന്തപുരം: വിദ്യാര്‍ത്ഥിയ്ക്ക് ശൗചാലയ സൗകര്യം നിഷേധിച്ച സംഭവത്തില്‍ കര്‍ശന നിര്‍ദേശവുമായി വിദ്യഭ്യാസ വകുപ്പ്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് പരീക്ഷയ്ക്കിടെ സമ്മര്‍ദ്ദമുണ്ടാക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ശൗചാല സൗകര്യമൊരുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പരീക്ഷാ സൂപ്രണ്ടുമാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ദിവസം പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ത്ഥിയ്ക്ക് ശൗചാലയ സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് പരീക്ഷ ഹാളില്‍ മലമൂത്ര വിസര്‍ജനം നടത്തിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത് എത്തിയത്
കൊല്ലം കടയ്ക്കലിലാണ് പരീക്ഷയ്ക്കിടെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിക്ക് മോശം അവസ്ഥയുണ്ടായത്. പരീക്ഷ തുടങ്ങിയ ഉടനെ വിദ്യാര്‍ത്ഥിക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഇത് വിദ്യാര്‍ത്ഥി ഇന്‍വിജിലേറ്ററിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ശൗചാലയ സൗകര്യം ഒരുക്കാന്‍ അധ്യാപിക തയാറായില്ല.
പരീക്ഷയെഴുതാന്‍ പോലും കഴിയാതെ വിഷമിച്ച വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. പരീക്ഷ കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയാന്‍ ഇടയായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ വിദ്യാര്‍ത്ഥി വീട്ടുകാരോട് കാര്യം പറഞ്ഞില്ല. എന്നാല്‍ ബുധനാഴ്ചയോടെ സംഭവം അറിയാന്‍ ഇടയായ രക്ഷിതാക്കള്‍ അധ്യാപികയ്ക്കെതിരെ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments