ടൂറിന്‍: യുവന്റസിന് ആശ്വാസമായി വിലക്കില്‍ നിന്ന് രക്ഷപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രീക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചതിന് ശേഷം നടത്തിയ അമിതാഹ്ലാദ പ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്കില്ല.
യുവേഫ സമിതി നടത്തിയ അന്വേഷണത്തിന് ശേഷമാണ് തീരുമാനം. റൊണാള്‍ഡോ ഇരുപതിനായിരം യൂറോ പിഴ അടയ്ക്കണം. ഇതോടെ അയാക്സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ റൊണാള്‍ഡോ കളിക്കുമെന്ന് ഉറപ്പായി.
ആദ്യപാദത്തില്‍ യുവന്റസിനെ തോല്‍പിച്ചപ്പോള്‍ അത്ലറ്റിക്കോ കോച്ച് സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനം വിവാദമായിരുന്നു. സിമിയോണി മാപ്പ് പറയുകയും ചെയ്തു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിന് ഒരുങ്ങുന്നതിടെയാണ്് യുവേഫ സമിതിയുടെ തീരുമാനം വന്നിരിക്കുന്നത്.നേരത്തെ റൊണാള്‍ഡോ പെരുമാറ്റച്ചട്ടം ലംഘിച്ചതായി യുവേഫ കണ്ടെത്തിയിരുന്നു
Post Your Comments