Latest NewsKerala

സിപിഎം ഓഫീസ് പീഡനം : പീഡിപ്പിച്ചത് ശീതളപാനീയം നല്‍കി മയക്കി കിടത്തി : യുവാവിന്റെ അറസ്റ്റ് ഉടന്‍

പ്രതിയും ഇരയും പാര്‍ട്ടിക്കാരല്ലെന്ന് സിപിഎം നിലപാട്

പാലക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പീഡന കേസില്‍ പ്രതിയുടെ അറസ്റ്റ് ഉടനുണ്ടാകും. അതേസമയം പീഡിപ്പിച്ച വ്യക്തിയും പീഡനത്തിനിരയായ പെണ്‍കുട്ടിയും പാര്‍ട്ടിക്കാരല്ല എന്നാണ് സിപിഎമ്മിന്റെ നിലപാട്. ചെര്‍പ്പുളശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസില്‍ യുവതിയെ പീഡിപ്പിച്ചത് മയക്ക്മരുന്ന് ചേര്‍ത്ത ശീതളപാനീയം നല്‍കി. യുവതി മജിസ്‌ട്രേറ്റിന് മുമ്പില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണു മൊഴിയെടുത്തത്. നേരത്തേ പൊലീസിനു നല്‍കിയ മൊഴി യുവതി ആവര്‍ത്തിച്ചതായാണു സൂചന. യുവതി ചികിത്സയിലുള്ള ആശുപത്രിയിലെത്തി പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് മൊഴിയെടുത്തത്.

2018 ജൂണില്‍ സിപിഎം ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍വച്ചു പീഡനത്തിനിരയായെന്ന മൊഴി യുവതി ആവര്‍ത്തിച്ചു. ആരോപണ വിധേയനായ ചെര്‍പ്പുളശേരി സ്വദേശിയായ പുത്താനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പി.പ്രകാശനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു മൊഴികളും തമ്മില്‍ മാറ്റമില്ലെങ്കില്‍ പ്രകാശന്റെ അറസ്റ്റ് ഉടനുണ്ടാകും. ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫിസിലെ ഡിവൈഎഫ്‌ഐയുടെ മുറിയില്‍ വച്ചു കുടിക്കാന്‍ പാനീയം നല്‍കി മയക്കിയശേഷം പീഡിപ്പിച്ചെന്നാണു യുവതി പൊലീസിനു നല്‍കിയ ആദ്യ മൊഴി.

ചെര്‍പ്പുളശേരി ടൗണില്‍ ടൂവീലര്‍ വര്‍ക്ഷോപ്പ് നടത്തുകയാണു യുവാവ്. കോയമ്പത്തൂരിലെ സ്വാശ്രയ കോളജില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുന്ന യുവതിയും കുടുംബവും ചെര്‍പ്പുളശേരിയില്‍ നിന്ന് ഒന്നരമാസം മുന്‍പാണ് മണ്ണൂരിലെത്തിയത്. ഗര്‍ഭിണിയായ യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മങ്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണു പീഡനവിവരം പുറത്തായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button