വെഞ്ഞാറമൂട് : അങ്കി കാണാതായ സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കിലെത്തിയ അജ്ഞാതരെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തി. വേളാവൂരിലാണ് സംഭവം. വേളാവൂര്‍ ക്ഷേത്രം ഉത്സവം കഴിഞ്ഞ് ആളുമാന്നൂര്‍ മഠത്തില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ ഗ്രാം വരുന്ന വെള്ളി അങ്കി ബുധന്‍ ഉച്ചകഴിഞ്ഞു കാണാതാകുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍, വെഞ്ഞാറമൂട് പൊലീസ് എന്നിവരെത്തി വിശദ പരിശോധന നടത്തി. അകലെയുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഉച്ചകഴിഞ്ഞ സമയത്തു ഒരു ബൈക്കില്‍ മുന്നൂപേര്‍ സഞ്ചരിക്കുന്നതും ഇതില്‍ ഒരാളുടെ കൈവശം ഒരു വസ്തു പിടിച്ചിരിക്കുന്നതും അവ്യക്തമായി കണ്ടത്. പൊലീസ് മൊബൈല്‍ ടവര്‍, മറ്റു സാഹചര്യത്തെളിവുകള്‍ എന്നിവയെ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിച്ചു.<
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെള്ളി കൊണ്ടു നിര്‍മിച്ച ദേവീ രൂപമാണ് അങ്കി. മഠത്തിന്റെ പിന്‍ഭാഗം പൊളിച്ചു അകത്തു കടന്നാണ് കവര്‍ച്ച. വേളാവൂര്‍ ക്ഷേത്രം, വൈദ്യന്‍കാവ് ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങള്‍ക്കായാണ് അങ്കി പുറത്തെടുക്കുന്നത്. ഒരാഴ്ച മുന്‍പു നടന്ന വേളാവൂര്‍ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് തിരികെ എത്തിച്ചിരുന്നു. മഠത്തില്‍ ആള്‍ത്താമസമില്ല. സംഭവ ദിവസം വൈകിട്ട് വിളക്കു തെളിക്കാന്‍ എത്തിയവരാണ് മഠം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്.
Post Your Comments