NattuvarthaLatest News

സി വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 19 പരാതികള്‍

ജില്ലാ കളക്ടറേറ്റിലാണ് സിവിജിലിന്റെ കണ്‍ ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്

കാസര്‍കോട് ; സി വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 19 പരാതികള്‍ .ജില്ലയില്‍ ഇതുവരെ 19 പരാതികള്‍ ലഭിച്ചു.ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ജില്ലാ കളക്ടറേറ്റിലാണ് സിവിജിലിന്റെ കണ്‍ ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.പരാതികളിന്മേല്‍ ഉടനടി നടപടി എടുക്കുമെന്നതാണു പ്രധാന പ്രത്യേകത.

കൂടാതെ തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാല്‍ അത് മൊബൈല്‍ ഫോണ്‍ കാമറയില്‍ ഫോട്ടോയോ വീഡിയോയോ ആയി പകര്‍ത്തി സി വിജില്‍ ആപ്പ് വഴി ജില്ലാ തെരഞ്ഞെടുപ്പ് സെന്ററുകളിലേയ്ക്ക് അയക്കാം. അവിടുന്ന് സന്ദേശം അതാത് നിയമസഭാ മണ്ഡലം സ്‌ക്വാഡുകള്‍ക്കു കൈമാറും. അവര്‍ സ്ഥലത്ത് എത്തി നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടി ഉടന്‍ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും

ഇത്തരത്തിൽ. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ചു ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും. പരാതി അപ്‌ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ പരാതിയുടെ ഫോളോഅപ്പ് മൊബൈലില്‍ തന്നെ ട്രാക്ക് ചെയ്യാന്‍ വോട്ടര്‍ക്കു കഴിയും. ഒരാള്‍ക്ക് ഒന്നിലധികം ചട്ടലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നതാണു മറ്റൊരു പ്രത്യേകത. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button