ബാംഗ്ലൂര്‍: നിര്‍മാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ബംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ധാര്‍വാഡിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ 60 ഓളം പേരെ പുറത്തെത്തിച്ചു. ഇനിയും 12 പേരെ കാണാനുണ്ട്
കാണാതായവർക്കുവേണ്ടി തെരച്ചില്‍ നടത്തിവരികയാണെന്നു എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ പറഞ്ഞു. അഗ്നിശമനാ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. കുമാരേശ്വറില് വര്‍ഷത്തോളമായി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്.
അപകട സമയത്ത് കെട്ടിടത്തിന് സമീപം 100 ലധികം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ദുരന്തസ്ഥലം സന്ദര്‍ശിച്ചു. ആവശ്യമെങ്കില്‍ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കെട്ടിട നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും നിര്‍മാണ സ്ഥലത്തു പ്രതിഷേധിച്ചു.
Post Your Comments