ദമാം: അഞ്ചാമത് സൗദി സിനിമാ ഫെസ്റ്റിവലിന് തുടക്കം . കിഴക്കൽ പ്രവിശ്യാ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന സൗദി സിനിമാ ഫെസ്റ്റിവൽ ഇന്ന് മുതൽ തുടക്കമായി. പ്രാദേശിക നിർമാതാക്കളെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നടക്കുന്ന അഞ്ചാമത് ഉത്സവമായിരിക്കും ഇത്. ചലചിത്ര മൽസരം, പാനൽ ചർച്ചകൾ, പ്രത്യേക ശിൽപശാലകൾ എന്നിവ അടങ്ങുന്നതാണ് ഫെസ്റ്റിവൽ.
ഇത്തവണ 43 എൻട്രികളും തിരക്കഥകളുമാണ് ചലച്ചിത്രോത്സവത്തിനു വന്നിട്ടുള്ളത്. അറബ് ലോകത്തെ രണ്ട് ചലച്ചിത്ര പ്രതിഭകളായിരുന്ന അന്തരിച്ച സൗദി നടൻ ലുത്ഫി സിനിയെയും യുഎഇ നടൻ മസാദ് അംറല്ല അൽ അലിയെയും ചടങ്ങിൽ ബഹുമതി നൽകി ആദരിക്കും. അബ്ദുൾ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറുമായി സഹകരിച്ച് സൗദിയിലെ സൊസൈറ്റി ഫോർ കൾച്ചർ ആന്റ് ആർട്സ് ദമാം ഘടകം സംഘടിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത ഒരു സംരംഭമാണ് സൗദി ഫിലിം ഫെസ്റ്റിവൽ എന്നു സംഘാടകർ അറിയിച്ചു.
Post Your Comments